Surprise Me!

ജാതക ദോഷം മൂലം ഐശ്വര്യ ആദ്യം മരത്തിനെ വിവാഹം കഴിച്ചു |*Movies

2022-09-16 8 Dailymotion

when aishwarya rai reacted to rumours of marriage with a tree; said it became a talk even in international media | 2007 ലാണ് ഐശ്വര്യ നടൻ അഭിഷേക് ബച്ചനുമായി വിവാഹം കഴിച്ചത്. ​ഇരുവരും ഒരുമിച്ച് അഭിനയിച്ച ​ഗുരു എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഐശ്വര്യയും അഭിഷേകും സൗഹൃദത്തിലാവുന്നത്. അന്ന് വൻ ചർച്ചാ വിഷയം ആയിരുന്നു ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം. ഐശ്വര്യ താരത്തിളക്കത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം.
നടിയുടെ ജാതകത്തിലെ ദോഷം മാറ്റാൻ വേണ്ടി അഭിഷേകിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഐശ്വര്യക്ക് ഒരു മരത്തിൻ മേൽ മാല ചാർത്തി ആദ്യ വിവാഹം നടത്തേണ്ടി വന്നെന്നും ഇതിന് ശേഷമാണ് അഭിഷേകിനെ വിവാഹം കഴിച്ചതെന്നുമായിരുന്നു പ്രചരണം.

Buy Now on CodeCanyon